X
    Categories: MoreViews

ന്യൂനപക്ഷ-ദളിത് വേട്ടക്കെതിരെ മുസ്്‌ലിംലീഗ് ദേശീയ റാലി നാളെ കോഴിക്കോട്ട്; ജുനൈദിന്റ സഹോദരന്‍ പങ്കെടുക്കും

  • റാലി മൂന്നു മണിക്ക് മുതലക്കുളത്തുനിന്ന് തുടങ്ങും;
  • പൊതുസമ്മേളനം ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍

 
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്‌ലിം-ദളിത്-ന്യൂനപക്ഷ വേട്ടക്കെതിരെ നാളെ(ഞായര്‍) കോഴിക്കോട്ട് നടക്കുന്ന മുസ്്‌ലിംലീഗ് ദേശീയ റാലിയും സമ്മേളനവും ബഹുജന മുന്നേറ്റമാവും. ഹരിയാനയിലെ ബല്ലഭ്ഘട്ടില്‍ വംശീയ അക്രമണത്തില്‍ കൊല്ലപ്പെട്ട ജൂനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിമും സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീനും സമ്മേളനത്തില്‍ സംബന്ധിക്കും. ജുനൈദിനൊപ്പം മാരകമായി പരിക്കേറ്റ് ഭാഗ്യത്തിന് ജീവന്‍ തിരിച്ചുകിട്ടിയ ഹാഷിം ഇന്നലെയാണ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. ദുരനുഭവത്തിന്റെ നേര്‍കാഴ്ച ഇരുവരും സമ്മേളനത്തില്‍ വിശദീകരിക്കും.
ബാലനായിരുന്ന ജുനൈദിന്റെ കൊലപാതകം രാജ വ്യാപകമായ പ്രതിക്ഷേധത്തിനാണ് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടന്ന നോട്ട് ഇന്‍ മൈ നെയിം പ്രതിക്ഷേധ കൂട്ടായ്മയില്‍ മുഹമ്മദ് അസ്ഹറുദീന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു. ജുനൈദിന്റെ വീട്ടില്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ മുസ്്‌ലിം ലീഗ് പ്രതിനിധി സംഘത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കൂടുംബം ഹാഷിമിനെ കോഴിക്കോട്ടേക്ക് സമ്മേളനത്തിന് അയക്കുന്നത്. ന്യൂനപക്ഷ, ദളിത് അതിക്രമണങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന ദേശീയ ക്യാമ്പയിന് തുടക്കം കുറിക്കുന്ന റാലി വൈകിട്ട് മൂന്നിന് മുതലക്കുളത്തു നിന്ന് ആരംഭിക്കും.

chandrika: