X

ജമ്മുകശ്മീര്‍ എംഎല്‍എയോട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് എന്‍ഐഎ

ശ്രീനഗര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ എംഎല്‍എ ഷെയ്ഖ് അബ്ദുള്‍ റാഷിദ് എന്ന റാഷിദ് എന്‍ജിനീയറോട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ആവശ്യപ്പെട്ടു.
ഒക്ടോബര്‍ മൂന്നിനാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു മുന്‍നിര രാഷ്ട്രീയ പ്രവര്‍ത്തകനോട് ഹാജരാവാന്‍ എന്‍ഐഎ ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ സഹൂര്‍ വതാലിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് റാഷിദിന്റെ പേര് കേസില്‍ പരാമര്‍ശിക്കപ്പെട്ടത്. നോര്‍ത്ത് കശ്മീരിലെ ലഗേറ്റില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ് റാഷിദ്. കേസുമായുള്ള ബന്ധം ഇയാള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ അന്വേഷണമാരംഭിച്ചത്.

chandrika: