X

ഝാര്‍ഖണ്ഡില്‍ ഒരു മാസത്തിനുള്ളില്‍ 52 കുട്ടികള്‍ മരിച്ചു മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു

 

ഝാര്‍ഖണ്ഡില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഗൊരഖ്പൂരില്‍ കൂട്ടശിശു മരണത്തിന്റെ ഞെട്ടലില്‍ നിന്നു രാജ്യം മോചനം നേടുന്നതിനു മുന്‍പാണ് ഝാര്‍ഖണ്ഡില്‍ ശിശുക്കളുടെ മരണത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്. ജംഷെഡ്പൂര്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയിലാണ് ഒരു മാസത്തിനുള്ളില്‍ 52 കുട്ടികള്‍ മരിച്ചത്. പോഷകാഹാര കുറവാണ് മരണത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
കുട്ടികളുടെ മരണം വേദനാജനകമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പോഷകാഹാര കുറവാണ് മരണത്തിനു കാരണമെങ്കില്‍ അതിന്റെ വ്യക്തമായ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഝാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി നോട്ടീസിന് മറുപടി നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
രാജ്യത്തെ ആസ്പത്രികളില്‍ ശ്രദ്ധക്കുറവില്‍ നവജാത ശിശുക്കള്‍ മരണമടയുന്നതില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ-കുടുംബ മന്ത്രാലയം ഉടന്‍ ഇടപെടണം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കമമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ആഴ്ചകള്‍ക്ക് മുന്‍പു ഗൊരഖ്പൂര് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ നൂറോളം കുട്ടികളാണ് മരണമടഞ്ഞത്.

chandrika: