X
    Categories: MoreViews

ആരോഗ്യനിലയില്‍ മാറ്റമില്ല; ആശങ്കയോടെ തമിഴകം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതോടെ പ്രാര്‍ത്ഥനയില്‍ മുഴുകി തമിഴകം. ഹൃദയസ്തംഭനം ഉണ്ടായതോടെ ജയലളിതയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തിക്കുന്നത് യന്ത്രത്തിന്റെ സഹായത്തോടെയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജയലളിത. ഡല്‍ഹിയില്‍ നിന്ന് എയിംസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു.ജയലളിതയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ സ്ഥിതി അതീവഗുരുതരമായി തുടരുന്നുവെന്ന് അറിയിച്ചു.

ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. തമിഴ്‌നാട്ടിലും സംസ്ഥാനത്തും സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഒന്‍പത് കമ്പനി കേന്ദ്രസേന തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, അപ്പോളോ ആശുപത്രിക്ക് മുന്നില്‍ തമിഴ്ജനത ഒന്നടങ്കം തമ്പടിച്ചിരിക്കുകയാണ്. കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളായി തമിഴകം കഴിയുകയാണ്. കര്‍ണ്ണാടകയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. എംഎല്‍എമാരും എംപിമാരും മറ്റു വിഐപികളും ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നുമുണ്ട്.

chandrika: