X

ഗോവയില്‍ എന്‍.ഡി.എ സഖ്യകക്ഷി മുന്നണി വിട്ടു

പനജി: ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി (ജി.എഫ്.പി) ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി വിട്ടു. എന്‍.ഡി.എ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഗോവ വിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നണി വിടല്‍.

ഗോവയുടെ തനതായ ജീവിതശൈലി, പാരമ്പര്യം, പരിസ്ഥിതി, ഉപജീവനം എന്നിവയെല്ലാം സര്‍ക്കാര്‍ തുലച്ചുവെന്ന് ജി.എഫ്.പി അധ്യക്ഷന്‍ വിജയ് സര്‍ദേശായി പറഞ്ഞു.

ജൂലൈ 2019ല്‍ തന്നെ മുന്നണിയുമായി വിട്ടുനില്‍ക്കുകയായിരുന്നുവെന്നും തീരുമാനത്തില്‍ യാതൊരു പുനപരിശോധനയുമില്ലെന്നും എന്‍.ഡി.എ ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാക്ക് അയച്ച കത്തില്‍ സര്‍ദേശായി പറഞ്ഞു.

 

 

web desk 3: