X

ഭാര്യയും മക്കളും ഉണ്ടോയെന്ന് അമീറുലിനോട് കോടതി; വിധി ഉടന്‍

കൊച്ചി: ജിഷ വധക്കേസില്‍ എറണാംകുളം സെഷന്‍സ് കോടതി അമീറുല്‍ ഇസ്ലാമിനെ കേള്‍ക്കുന്നു. മാതാപിതാക്കളെ കാണണമെന്ന് അമീറുല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ തുടരന്വേഷണം വേണമെന്ന അമീറുലിന്റെ ആവശ്യം കോടതി തള്ളി. അമീറുലിനോട് കുടുംബത്തെക്കുറിച്ചും കോടതി ചോദിച്ചു. ഭാര്യയും മക്കളും ഉണ്ടോയെന്ന ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നും മാതാപിതാക്കളെ കാണണമെന്നും അമീറുല്‍ ഇസ്ലാം മറുപടി പറഞ്ഞു. താന്‍ നിരപരാധിയാണെന്നും ജിഷയെ അറിയില്ലെന്നും അമീറുല്‍ ഇസ്ലാം കോടതിയില്‍ ആവര്‍ത്തിച്ചു.

അതേസമയം, കേസ് അസാധാരണമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിര്‍ഭയ കേസിന് തുല്യമാണ്. പ്രതിക്ക് വധശിക്ഷ നല്‍കണം. ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പശ്ചാത്താപം ഇല്ലാത്തതിനാലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നത്. നിര്‍ഭയ കേസിലും പ്രതിക്ക് പ്രായം കുറവായിരുന്നു. പ്രതിക്ക് ഇളവ് നല്‍കേണ്ടതില്ലെന്നും കൊലയും ക്രൂരമായ പീഢനവും നടന്നുവെന്നും പ്രതിഭാഗം പറഞ്ഞു. കേസില്‍ വിധി അല്‍പ്പസമയത്തിനകം പറയും.

chandrika: