X

ബേബി പൗഡര്‍ കാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്റ് ജോണ്‍സന് 32000 കോടി പിഴ

വാഷിങ്ടണ്‍: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സനെതിരെ 470 കോടി ഡോളറിന്റെ(32000 കോടി രൂപ) പിഴ ചുമത്തി.

അമേരിക്കന്‍ കോടതിയാണ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. ബേബി പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച സാഹചര്യത്തിലാണ് നടപടി. ആറാഴ്ച നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കോടതി പിഴ ചുമത്തിയത്.

നാല്‍പതു വര്‍ഷത്തോളം ഉല്‍പ്പന്നങ്ങലിലെ ആസ്‌ബെറ്റോസിന്റെ സാന്നിധ്യം മറച്ചുവെക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. ആസ്ബറ്റോസിന്റെ സാന്നിധ്യം അണ്ഡാശയ ക്യാന്‍സറിന് കാരണമാകുന്നുണ്ടെന്ന് നേരത്തെ പഠനങ്ങളുണ്ടായിരുന്നു.

വിധി പ്രസ്താവം പുറത്തുവന്നതോടെ ജോണ്‍സണ്‍സ് കമ്പനിയെ വിവേകപൂര്‍ണമായി പെരുമാറാന്‍ പ്രേരിപ്പിക്കുമെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ പറഞ്ഞു. അതേസമയം വിധി നിരാശാജനകമാണെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ പ്രതികരണം.

chandrika: