X

ജോജു ജോര്‍ജ്ജ് സംവിധായകനാകുന്നു; ജന്മദിനത്തില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

നടനും നിര്‍മ്മാതാവുമായ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പണി’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ജോജുവിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

തൃശ്ശൂര്‍ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ജോജുവിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്‌നി ശ്രീധരന്‍, അഭയ ഹിരണ്‍മയി, സോന മറിയ എബ്രാഹാം, മെര്‍ലറ്റ് ആന്‍ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്‌സാണ്ടര്‍, സുജിത് ശങ്കര്‍, രഞ്ജിത് വേലായുധന്‍, ബിറ്റോ ഡേവിസ്, റിനോഷ് ജോര്‍ജ്ജ്, ഇയാന്‍, ഇവാന്‍, അന്‍ബു, രമേഷ് ഗിരിജ, ഡോണി ജോണ്‍സണ്‍, ബോബി കുര്യന്‍, സാഗര്‍, ജുനൈസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

webdesk14: