X

വിവാദങ്ങള്‍ക്കിടെ ജഡ്ജിയായി സ്ഥാനമേറ്റ് വിക്ടോറിയ ഗൗരി

ന്യൂഡല്‍ഹി: നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ, അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

കൊളീജിയം ശിപാര്‍ശ റദ്ദാക്കാന്‍ കഴിയില്ലെന്നും നിയമനം റദ്ദാക്കി ഉത്തരവിറക്കുന്നത് അസാധാരണ നടപടിയാകുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ചായ്‍വുള്ളവരെ നേരത്തെയും ജഡ്ജിയായി നിയമിച്ചിട്ടുണ്ടെന്നും തനിക്കും രാഷ്ട്രീയമുണ്ടായിരുന്നെന്നും ജഡ്ജി ആയതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താല്‍ മതിയെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.അതിനിടെ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജി ആയി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. രണ്ട് വര്‍ഷത്തെ വിധി ന്യായങ്ങളടക്കം പരിശോധിച്ച ശേഷമായിരിക്കും സ്ഥിര നിയമനം നല്‍കുക.

webdesk14: