X
    Categories: MoreViews

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഏഴു ജഡ്ജിമാര്‍ക്കുമെതിരെ ജസ്റ്റിസ് കര്‍ണന്റെ ജാമ്യമില്ലാ വാറണ്ട്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്റെ നിര്‍ദ്ദേശം. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കര്‍ണന്റെ നടപടി.

എന്നാല്‍ കഴിഞ്ഞ ദിവസം ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതിയുടെ ഈ ഏഴംഗബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ മനോനില പരിശോധിക്കാന്‍ തന്റെ അനുവാദം വേണമെന്നും കാണിച്ച് തടഞ്ഞിരുന്നു. ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാരുടെ ആരോഗ്യനില പരിശോധിക്കാന്‍ കര്‍ണനും ഉത്തരവിട്ടിരുന്നു.

അഴിമതിക്കാരായ ഏഴു ജഡ്ജിമാരാണ് തന്റെ കേസ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവ് നിയമാനുസൃതമല്ല. തന്നെ വൈദ്യപരിശോധനക്ക് ഹാജരാക്കാന്‍ ശ്രമിച്ച ബംഗാള്‍ ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്‍ നിലവില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടുവരികയാണ്. മെയ് ഒന്നിന് മുമ്പ് സുപ്രീംകോടതി ജഡ്ജിമാര്‍ തന്റെ വസതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു.

chandrika: