X

ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ

കൊച്ചി: ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. നിയമനം കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ എഴുതി തയ്യാറാക്കിയ മറുപടി പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പരിഗണിക്കുന്ന പേരുകളില്‍ ചിലര്‍ ആ സ്ഥാനത്തിന് അര്‍ഹരല്ല. നീതിയുടെ ക്ഷേത്രമാണ് കോടതി. ആ വിധത്തിലുള്ള പരിഗണനകളാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സമകാലിക സംഭവങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞു. വിരമിച്ചതിനു ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

താന്‍ വിരമിക്കുന്നത് തല ഉയര്‍ത്തി പിടിച്ചാണ്. 100 ശതമാനം നീതി നടപ്പാക്കാന്‍ പറ്റി എന്നാണ് വിശ്വാസം. വിധിന്യായങ്ങള്‍ സ്വാധീനിക്കാന്‍ ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികള്‍ ഉണ്ട്. അതിനിയും ഉണ്ടാകുമെന്നു കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

chandrika: