X

‘ഭരണപക്ഷത്തുള്ളവര്‍ക്ക് മാത്രമാണ് നീതി’; പരാതി നല്‍കിയിട്ടും ഒരു നടപടിയില്ല: കെ.കെ രമ

രണ്ടു ദിവസത്തിനുള്ളില്‍ വക്കീല്‍ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ എംഎല്‍എ. ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നത്. ഇങ്ങനെ ഒരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. നിയമ നടപടികളുമായി ഏതറ്റം വരെയും മുന്നോട്ടു പോകും. സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കെ കെ രമ പറഞ്ഞു.

അതേസമയം നിയമസഭാ സംഘര്‍ഷത്തില്‍ കൈക്ക് പരിക്കേറ്റ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും പ്രചരണം നടത്തിയ സംഭവത്തില്‍ കെ.കെ രമ എം.എല്‍.എ മാനനഷ്ടകേസിന്. ഇതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ദേശാഭിമാനി പത്രം, സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ക്ക് കെ.കെ രമ വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. അഡ്വ. പി.കുമാരന്‍കുട്ടി മുഖേനയാണ് നോട്ടീസ് അയച്ചത്.

webdesk11: