X

ജോസ് കെ.മാണി ലോക്‌സഭാ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കെ മുരളധീരന്‍

തിരുവനന്തപുരം: രാജ്യസഭ അംഗമാവാന്‍ ജോസ് കെ.മാണി ലോക്‌സഭ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളധീരന്‍. രാജ്യസഭയിേലക്ക് അയക്കുന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും അപകടം മുന്നില്‍ കാണണമെന്ന് മുരളീധരന്‍ പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ ലോക്‌സഭ അംഗത്വം രാജിവെച്ചാല്‍ തിരഞ്ഞെടുപ്പ് നടത്തിക്കൂടെന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിചാരിച്ചാല്‍ കോട്ടയത്ത് തെരഞ്ഞെടുപ്പ് നടത്താമെന്നും അത് അപകടമാണെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, മാണിക്ക് സീറ്റ് നല്‍കിയതിന് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ചര്‍ച്ചക്കായി ഡല്‍ഹിയില്‍ പോയ മൂന്ന് നേതാക്കള്‍ക്കും രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് നഷ്ടമായതില്‍ ഉത്തരവാദിത്വം ഉണ്ട്. പ്രവര്‍ത്തകരുടെ വികാരത്തെ അച്ചടക്കവുമായി കൂട്ടികെട്ടേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

chandrika: