X

കെ റെയില്‍; യൂത്ത് ലീഗ് പ്രതിഷേധ കലക്ടറേറ്റ് മാര്‍ച്ച് ഏപ്രില്‍ 2ന്

കോഴിക്കോട്: നിരവധി കുടുംബങ്ങളെ കുടി ഒഴിപ്പിക്കുന്നതും പരിസ്ഥിതിക്ക് വലിയ രീതിയില്‍ ആഘാതം സൃഷ്ടിക്കുന്നതും സാമ്പത്തിക ബാധ്യത ക്ഷണിച്ചു വരുത്തുന്നതുമായ കെ. റെയില്‍ പദ്ധതി അടിച്ചേല്‍പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 2 ന് യൂത്ത് ലീഗ് കലക്ടറേറ്റു മാര്‍ച്ച് നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.

വരുമാനം, തൊഴില്‍ ലഭ്യത, യാത്രക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
അതിരടയാള കല്ല് സ്ഥാപിക്കാന്‍ അയ്യായിരം കണക്കാക്കുന്നതിലൂടെ കോടികളുടെ അഴിമതിക്ക് കൂടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവിലെ റെയില്‍വേ സംവിധാനം കൂടി താളം തെറ്റിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാകുമെന്നും നേതാക്കള്‍ അറിയിച്ചു.

web desk 3: