X

കൈപ്പാണി അബൂബക്കര്‍ ഫൈസി അന്തരിച്ചു

കൈപ്പാണി അബൂബക്കര്‍ ഫൈസി (73) അന്തരിച്ചു. പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമാണ് കൈപ്പാണി അബൂബക്കര്‍ ഫൈസി. വയനാട് മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അന്ത്യം.സമസ്ത വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഫലാഹില്‍ ഇസ്‌ലാമിയ്യ പ്രിന്‍സിപ്പാളുമായിരുന്നു നിലവില്‍ അബൂബക്കര്‍ ഫൈസി.

സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ ആദ്യകാല സംഘാടകരില്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അബൂബക്കര്‍ ഫൈസി. മലബാറില്‍ സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശക്തി പകരുന്നതില്‍ പ്രധാന പങ്ക് വഹിച്ച അബൂബക്കര്‍ ഫൈസിക്ക്
കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി ശിഷ്യന്മാരുണ്ട്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വെള്ളമുണ്ട അല്‍ഫുര്‍ഖാന്‍, കല്പറ്റ ദാറുല്‍ ഫലാഹില്‍ ഇസ്‌ലാമിയ്യ, മാനന്തവാടി മുഅസ്സസ കോളേജ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

web desk 3: