X

കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്തകേസ്; മണിച്ചന് മോചനം

കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്തകേസിലെ പ്രതിയായ മണിച്ചന്‍ ജയില്‍ മോചിതനായി. 22 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് മണിച്ചന്‍ പുറത്തിറങ്ങുന്നത്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടന്നായിരുന്നു മോചനം ലഭിച്ചത്.

മണിച്ചന്റെ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് വിധിയുണ്ടായിരുന്നു. എന്നാല്‍ 22 കൊല്ലമായി ജയിലില്‍ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെയ്ക്കാനാകില്ലെന്ന് കാണിച്ച് മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടന്നാണ് പിഴകൂടാതെ സുപ്രീംകോടതി മോചനത്തിന് അനുമതി നല്‍കിയത്.

31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്തകേസിലെ 7ആം പ്രതിയായിരുന്നു മണിച്ചന്‍.

web desk 3: