X

‘ആമി’ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ കമല്‍

കമല്‍ സംവിധാനം ചെയ്ത ‘ആമി’യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ കമല്‍. നെഗറ്റീവ് റിവ്യൂകള്‍ അപ്രത്യക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് കമല്‍ പറയുന്നു.

‘ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ് റിവ്യൂവിനെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് ഇത് കലാസൃഷ്ടിയില്ല, മറിച്ച് ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍ അതില്‍ സംവിധായകനു പോലും അവകാശമില്ല. പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്. ‘റീല്‍ ആന്‍ഡ് റിയല്‍’ സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ എനിക്ക് അവകാശമില്ലെന്നും കമല്‍ പറഞ്ഞതായി പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമി സിനിമ മിമിക്രിയല്ലെന്നും വിദ്യാബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമല്‍ പ്രതികരിച്ചു.

ഇന്നലെ മുതലാണ് ആമിയെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകള്‍ അപ്രത്യക്ഷമായി തുടങ്ങിയത്. സംവിധായകന്‍ വിനോദ് മങ്കരയുടെ പോസ്റ്റാണ് ആദ്യം അപ്രത്യക്ഷമായത്. വിനോദിന്റെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ചെഴുതിയ ആമിയുടെ നെഗറ്റീവ് റിവ്യൂവാണ് നീക്കം ചെയ്യപ്പെട്ടത്. ഏറെ വിവാദങ്ങള്‍ക്കിടയിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

chandrika: