X
    Categories: indiaNews

കമലും രജനിയും ഒന്നിക്കുമോ?; തിരക്കിട്ട ചര്‍ച്ചകള്‍; ലക്ഷ്യം മൂന്നാം മുന്നണി

ചെന്നൈ: ഈ മാസം അവസാനം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കേ, നടന്‍ രജനികാന്തുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. രജനികാന്തുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരു മൂന്നാം മുന്നണിക്ക് രൂപം നല്‍കാനാണ് കമല്‍ ഹാസന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രജനികാന്തുമായി ചര്‍ച്ച നടത്തുമെന്ന് കമല്‍ഹാസന്‍ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് രജനികാന്ത് അറിയിച്ചത്. അടുത്ത മാസത്തോടെ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കാനാണ് രജനികാന്ത് ലക്ഷ്യമിടുന്നത്. ബുധനാഴ്ച രജനി മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നില്‍ ബിജെപിയുടെ സമ്മര്‍ദ്ദമാണ് എന്ന തരത്തില്‍ വാര്‍ത്തകളുണ്ട്.

ഇതിന് പിന്നാലെയാണ് പുതിയ കരുനീക്കങ്ങളുമായി കമല്‍ഹാസന്‍ രംഗത്തുവന്നത്. രജനികാന്ത് രാഷ്ട്രീയത്തില്‍ വന്നാല്‍ 20 ശതമാനം വോട്ടുകള്‍ അവര്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചെന്നൈ ഉള്‍പ്പെടെ വന്‍നഗരങ്ങളില്‍ കമല്‍ഹാസന്റെ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിയിരുന്നു. താരസഖ്യം യാഥാര്‍ത്ഥ്യമായാല്‍ ഇത് 40 ശതമാനമായി ഉയര്‍ത്താന്‍ സാധിക്കുമെന്നും തമിഴ്‌നാട്ടില്‍ നിര്‍ണായക സ്വാധീനമുള്ള മുന്നണിയായി മാറാന്‍ സാധിക്കുമെന്നാണ് കമല്‍ ഹാസന്റെ കണക്കുകൂട്ടല്‍.

 

web desk 3: