X

കനകമല ഐഎസ് കേസ്; പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍

കൊച്ചി: കനകമല തീവ്രവാദികേസില്‍ പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍. കേസിലെ പ്രധാനപ്രതിയും മലയാളിയുമായ മുഹമ്മദ് പോളക്കാനിയാണ് അറസ്റ്റിലായത്. ജോര്‍ജിയയിലായിരുന്ന ഇയാളെ അവിടെ നിന്നും രാജ്യത്തെത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളെയും അല്‍ ഖ്വയ്ദ  ബന്ധമുള്ള പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയ വരെയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.  ഇവരെ ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യും.

നേരത്തെ കനകമല ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ ആറ് പ്രതികള്‍ക്ക് എന്‍.ഐ.എ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍.കെ റാഷിദിന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന് അഞ്ച് വര്‍ഷമാണ് തടവും എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദീന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ.

ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുഹമ്മദ് ഹുസൈന്‍ എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ദേശീയ തലസ്ഥാന പ്രദേശത്തെ സുപ്രധാന സ്ഥാപനങ്ങളില്‍ ആക്രമണം നടത്താനാണ് കൊച്ചിയിലും ബംഗാളിലും പിടിയിലായ അല്‍ ഖ്വയ്ദ ഭീകരര്‍ നീക്കം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.  കൊച്ചിയിലും ബംഗാളിലും ഒരേസമയം നടത്തിയ റെയ്ഡിലാണ് ഒന്‍പതു പേരെ പിടികൂടിയത്.

 

 

chandrika: