X
    Categories: indiaNews

മുംബൈ വിവാദത്തിന് മറുപടി; ‘മെന്റല്‍ കേസാണ്’ കങ്കണയെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് റാവത്ത് ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയാണെന്ന കങ്കണയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് ശിവസേന നേതാവിന്റെ മറുപടി.

കഴിക്കുന്ന പാത്രത്തില്‍തന്നെ തുപ്പുന്ന സ്വഭാവമാണ് കങ്കണയ്ക്ക്. അവരെ പിന്താങ്ങാന്‍ കുറച്ച് രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്ന ബലത്തിലാണ് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നത്, അവര്‍ ഒരു മെന്റല്‍ കേസാണ്, സഞ്ജയ് റാവത്ത് പറഞ്ഞു.

കങ്കണയുടെ പാക് അധിനിവേശ കശ്മീര്‍ പരാമര്‍ശത്തിലും സഞ്ജയ് മറുപടി നല്‍കി. കങ്കണ ഏത് ഭാഗത്താണ് നില്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാക്ക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നല്ലേ സര്‍ക്കാര്‍ പറയുന്നത്. മോദി സാഹേബ് പാക് അധിനിവേശ കശ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുമുണ്ട്. അവര്‍ ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദികളുടെയോ, അതോ സര്‍ക്കാരിന്റെയോ? തിരിച്ചറിയാന്‍ പറ്റാത്തതാണ് അവരുടെ മാനസികാവസ്ഥയയാണ്. അവരെ പാക് അധിനിവേശ കശ്മീരിലേക്ക് വിടൂ…രണ്ട് ദിവസം അവര്‍ അവിടെ നില്‍ക്കട്ടെ. ആ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ഇനി കേന്ദ്രസര്‍ക്കാരിന് പറ്റില്ലെങ്കില്‍ ആ ചെലവ് ഞങ്ങള്‍ നോക്കാം, സഞ്ജയ് റാവത്ത് പറഞ്ഞു.

കങ്കണയുടെ വിവാദ പരാമര്‍ശത്തിനെതിരെ നേരത്തേയും സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് നേരത്തെ പ്രതികരിച്ചത്.

chandrika: