X

കണ്ണൂരില്‍ ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

 

പേരാവൂര്‍ : കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഉദയന്‍-തങ്കമണി ദമ്പതികളുടെ മകളായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രീ പാര്‍വതിയാണ് (14) മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വാരം സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ വന്നതിന് ശേഷം വീട്ടിലെത്തിയ പാര്‍വതിക്ക് തുടക്കത്തില്‍ പനിയും ചുമയും വരുകയായിരുന്നു. ഇതു മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും ഭേദമാകത്തിനെ തുടര്‍ന്ന് പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ മാറ്റി. ഇവിടെ നിന്നു നടത്തിയ പരിശോധനയിലാണ് ഡിഫ്തീരിയയാണെന്ന് കണ്ടെത്തിയത്.

മരണപ്പെട്ട ശ്രീ പാര്‍വതി നേരത്തെ ദേശീയ രോഗപ്രതിരോധ പദ്ധതി പ്രകാരമുള്ള കുത്തിവെപ്പുകള്‍ ഭാഗിമായേ എടുത്തിരുന്നുള്ളൂ. ഇതിനാല്‍ പ്രതിരോധ ശക്തി കുറഞ്ഞതാകാം അസുഖം ബാധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥിനിയുടെ മരണത്തുടര്‍ന്ന് കുട്ടി പഠിച്ചിരുന്ന സ്‌കൂളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ശ്രീപാര്‍വതിയുടെ നിര്യാണത്തെ തുടര്‍ന്ന് പഠിച്ച വിദ്യാലയത്തിന് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആദര്‍ശ് ഏക സഹോദരനാണ്.

chandrika: