X
    Categories: MoreViews

‘ടേക്ക് ഓഫി’ നൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം

കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യും. ജനുവരി അവസാനത്തോടെ പരീക്ഷണപ്പറക്കല്‍ ആരഭിക്കും.

ജനുവരി 31ഓടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുമെങ്കിലും ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ട്. ഇതാണ് കമ്മിഷനിങ് സെപ്റ്റംബര്‍വരെ നീളാന്‍ കാരണം. ഇതിന് പുറമെ കസ്റ്റംസ് എമിഗ്രേഷന്‍, സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കണം. 634 സിഐഎസ്എഫ് ജവാന്‍മാരെ സുരക്ഷക്ക് നിയോഗിക്കും. എമിഗ്രേഷന്‍ ചുമതല കേരള പൊലീസിനാണ്.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം പണി പൂര്‍ത്തിയായി കഴിഞ്ഞു. 95,000 ചതുരശ്ര മീറ്ററാണ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിസ്തൃതി. 48 ചെക്കിങ് കൗണ്ടര്‍, 16 എമിഗ്രേഷന്‍ കൗണ്ടര്‍, 16 കസ്റ്റംസ് കൗണ്ടര്‍, 12 എസ്‌കലേറ്റര്‍, 15 എലിവേറ്റര്‍ എന്നിവയും ഉണ്ടാവും. പാസഞ്ചര്‍ ടെര്‍മിനലിന്റെ വലുപ്പത്തില്‍ രാജ്യത്ത് എട്ടാം സ്ഥാനമാണ്. 3,400 മീറ്റര്‍ റണ്‍വേയാണ് ആദ്യഘട്ടത്തിലുണ്ടാവുക. ഇതില്‍ 3,050 മീറ്ററിന്റെ പ്രവൃത്തി പൂര്‍ത്തായി. സ്ഥലമേറ്റെടുത്ത ശേഷം ഇത് 4,000 മീറ്ററാകും. റണ്‍വേയ്ക്ക് പുറത്ത് ,900 മീറ്റര്‍ വെളിച്ച സംവിധാനവുമുണ്ടാകും.

chandrika: