X

കണ്ണൂരില്‍ മാടിനെ അറുത്ത സംഭവം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: കണ്ണൂരില്‍ മാടിനെ അറുത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേനൃത്വമാണ് നടപടി സ്വീകരിച്ചത്. ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. അതേസമയം റിജില്‍ മാക്കുറ്റിയെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റു ചെയ്തതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരുടെ നടപടി കിരാതമാണെന്നും ബുദ്ധിശൂന്യമായ ഇത്തരം നടപടി തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ജനമധ്യത്തില്‍ വെച്ച് കശാപ്പ് ചെയ്ത നടപടി ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. ജനാധിപത്യപരമായും സമാധാനപരമായും യുഡിഎഫ് നടത്തുന്ന പ്രതിഷേധ പരിപാടിക്ക് വിരുദ്ധമായ നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

chandrika: