X

ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രിക്ക് ന്യായീകരണവുമായി എം.വി ജയരാജന്‍.

കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രിക്ക് ന്യായീകരണവുമായി എം.വി ജയരാജന്‍. ഗുരുനിന്ദ നടത്തിയെന്ന ആരോപണം ശരിയല്ലെന്നും പ്രാര്‍ത്ഥനയായിരുന്നുവെന്നും സി.പി.എം ജില്ലാസെക്രട്ടറി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി എഴുന്നേറ്റില്ലെന്ന് പറയുന്നത് ശരിയല്ല. ഗുരുവന്ദനമാണെന്ന് മനസ്സിലാക്കിയാണ് എഴുന്നേല്‍ക്കാതിരുന്നത്. വെളളാപ്പള്ളി നടേശന്‍ എഴുന്നേല്‍ക്കേണ്ടെന്ന് പറഞ്ഞതായും ജയരാജന്‍ പറഞ്ഞു.
എന്നാല്‍ വെള്ളാപ്പള്ളി എഴുന്നേറ്റപ്പോള്‍ എഴുന്നേല്‍ക്കാന്‍ തൊട്ടടുത്തിരുന്ന മുഖ്യമന്ത്രി തയ്യാറായെങ്കിലും അദ്ദേഹം സീറ്റിലിരിക്കുകയും തൊട്ടടുത്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രനെ തടയുകയും ചെയ്യുകയായിരുന്നു.കടന്നപ്പള്ളി പിന്നീട് ചെറുതായൊന്ന് കുനിഞ്ഞിരുന്നെങ്കിലും പിണറായി വിജയന്‍ ചാരിയിരിക്കുകയായിരുന്നു.

Chandrika Web: