X

മദ്രസ വിട്ട് വരുന്നതിനിടെ വിദ്യാർത്ഥി വീടിന് മുന്നിൽ കാറിടിച്ചു മരിച്ചു

കണ്ണൂരിൽ വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13 കാരൻ മരിച്ചു. തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരംമദ്രസയിൽ നിന്ന് മടങ്ങി വരും വഴി വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് കാറിടിച്ചത്. തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹബാസ്.

webdesk15: