X

കണ്ണൂരിൽ കനത്ത മഴ, വീടുകളിൽ വെള്ളം കയറി; ദേശീയപാതയിൽ മണ്ണിടിഞ്ഞു

കാലവർഷംശക്തി പ്രാപിച്ചതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ. നിർത്താതെ പെയ്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി.വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണിക്ക് ആരംഭിച്ച മഴ ഏഴുമണി വരെ പെയ്തു.തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയോട് ചേർന്ന് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.. പടവിൽ മുത്തപ്പൻ റോഡ് ജങ്ഷൻ ഭാഗത്താണ് മൂന്നു മീറ്ററോളം മണ്ണിടിഞ്ഞത്.

webdesk15: