X

കണ്ണൂരിൽ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു

തെരുവുനായകളുടെ ആക്രമണം വർദ്ധിച്ചതോടെ അക്രമകാരികളായ നായകളെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. തെരുവുനായ്ക്കളെയും പേപ്പട്ടികളെയും ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുട്ടികളാണ് തെരുവുനായകളുടെ ആക്രമണത്തിന് ഇരയായത്.നേരത്തെ മുഴുപ്പിലങ്ങാട് വെച്ച് തെരുവുനായ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരൻ നിഹാല്‍ നൗഷാദിന് ജീവൻ നഷ്ടപ്പെട്ടു..
ഇതേ സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസവും മൂന്നാം ക്ലാസുകാരിയായ പെൺകുട്ടി തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി. മൂന്ന് നായകൾ ചേർന്ന് കുട്ടിയെ ശരീരമാസകലം കടിച്ചു പരിക്കേൽപ്പിച്ചു.

ഇതിനിടെ കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ വിഷയത്തിൽ ഭരണാധികാരികളുടെ അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉദ്ഘൊടനം ചെയ്തു

webdesk15: