X
    Categories: indiaNews

‘അമ്മയുടെ ഓര്‍മ്മകളാണ്’;ഫോണ്‍ എടുത്തവര്‍ ദയവായി തിരിച്ചുതരണം, അപേക്ഷയുമായി ഒമ്പതുകാരി

ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ച അമ്മയുടെ മൊബൈല്‍ ഫോണ്‍ ആശുപത്രിയില്‍നിന്നു മോഷണം പോയെന്ന പരാതിയുമായി ഒമ്പതു വയസ്സുകാരി. മടിക്കേരി ടൗണിലെ കോവിഡ് ആശുപത്രിക്കെതിരെ ഹൃത്വിക്ഷയാണ് കുടക് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മെയ് 16നാണ് കുശല്‍നഗര്‍ സ്വദേശിയായ ഹൃത്വിക്ഷയുടെ അമ്മ ചികിത്സയിലിരിക്കെ മരിച്ചത്.

ഫോണില്‍ അമ്മയുടെ നിരവധി ഫോട്ടോകളുണ്ടെന്നും അതെല്ലാം പ്രിയപ്പെട്ട ഓര്‍മകളാണെന്നും ഹൃത്വിക്ഷ സങ്കടത്തോടെ പറയുന്നു. അമ്മയ്ക്കും അച്ഛനും എനിക്കും കോവിഡ് പോസിറ്റിവായിരുന്നു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛനും ഞാനും വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. അച്ഛനു കൂലിപ്പണിക്കു പോകാന്‍ സാധിക്കാത്തതിനാല്‍ അയല്‍ക്കാരാണ് ഞങ്ങളാണ് സഹായിച്ചത്. ആശുപത്രിയില്‍ അമ്മ മരിച്ചതിനു പിന്നാലെ ഫോണ്‍ കാണാതായി. ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ച് തരണം. അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളാണ് അതെന്നും നാലാം ക്ലാസുകാരി പറയുന്നു.

ആശുപത്രിയില്‍ നിന്ന് മറ്റെല്ലാം കിട്ടിയെങ്കിലും ഫോണ്‍ മാത്രം കിട്ടിയിരുന്നില്ല. ജില്ലാ ഭരണാധികാരികള്‍, എംഎല്‍എ, മാധ്യമങ്ങള്‍, ആരോഗ്യ പ്രവര്‍
ത്തകര്‍. ആരാണോ ചുമതലപ്പെട്ടവര്‍ അവര്‍ ഫോണ്‍ കണ്ടുപിടിക്കാന്‍ സഹായിക്കണം. തന്റെ മകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍, ഞങ്ങളുടെ നിരവധി ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍ എല്ലാം ആ മൊബൈലിലാണ്’ ഹൃത്വിക്ഷയുടെ പിതാവ് പറഞ്ഞു.

web desk 3: