X

കരിപ്പൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സൂചന

കരിപ്പൂര്‍: കരിപ്പൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് യാത്ര തിരിച്ച യാത്രക്കാരനെ ടാക്‌സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകായിരുന്നു. കുറ്റ്യാടി സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ അഷ്‌റഫാണ് പൊലീസിനെ അറിയിച്ചത്.

ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. അബുദാബിയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചാണ് പിന്തുടര്‍ന്നെത്തിയ കാറുകളില്‍ ഒന്നില്‍ തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. സ്വര്‍ണകടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് സംശയം. കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

chandrika: