X
    Categories: indiaNews

ബംഗളുരുവിൽ മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

ബംഗളുരുവിൽ സർക്കാർ ഉദ്യോഗസ്ഥയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുന്ന പ്രതിമയെയാണ്(37) സുബ്രഹ്മണ്യപോറയിലെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി 8 മണിയോടെ വീട്ടിൽ തിരിച്ചെത്തി പ്രതിമയെ അന്നുരാത്രിയും പിറ്റേന്ന് രാവിലെയും ഫോണിൽ വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്ന് ജ്യേഷ്ഠൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ദൊഡ്ഡകല്ലസന്ദ്രയിലെ വാടക വീട്ടിലാണ് പ്രതിമ താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റിയിലെ സൗത്ത് ഡിവിഷനിലെ ഡിസിപി രാഹുൽ കുമാർ ഷഹാപൂർവാദ് പറഞ്ഞു.

webdesk15: