X

ടിപ്പു ജയന്തി ആഘോഷം: സുരക്ഷാ സംവിധാനം കര്‍ശനമാക്കി; വാഹന പരിശോധന തുടങ്ങി

മൈസൂര്‍: ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ടിപ്പുസുല്‍ത്താന്റെ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനം സംഘ്പരിവാര്‍ ശക്തികളുടെ കടുത്ത എതിര്‍പ്പിന് വിധേയമായതോടെ ആഘോഷം നടക്കുന്ന മൈസൂര്‍ നഗരത്തില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.

രണ്ടാമത്തെ പ്രാവശ്യമാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തിയുമായി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യമായി നടത്തിയ ആഘോഷത്തെ സംഘര്‍ഷത്തില്‍ കലാശിപ്പിക്കാന്‍ ശ്രമം നടന്നു. ഈ വര്‍ഷവും പരമാവധി പ്രതിഷേധങ്ങള്‍ അഴിച്ചുവിടാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും മുന്‍പന്തിയിലുള്ള സാഹചര്യത്തിലാണ് സുരക്ഷ കുറ്റമറ്റതാക്കുന്നത്. നവംബര്‍ 10നാണ് ആഘോഷം അരങ്ങേറുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്.സി മഹാദേവപ്പ ഉദ്ഘാടനം ചെയ്യും. 18-ാം നൂറ്റാണ്ടിലെ മൈസൂര്‍ രാജാവായിരുന്ന ടിപ്പുസുല്‍ത്താന്‍ മൈസൂരിന് നല്‍കിയ വികസന പദ്ധതികളും ഇദ്ദേഹത്തിന്റെ മതനിരപേക്ഷ സമീപനങ്ങളും വിവരിക്കുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കരുതിക്കൂട്ടി അക്രമമുണ്ടാക്കുന്നവരെ കര്‍ശനമായി നേരിടാനാണ് പൊലീസ് തീരുമാനം.

chandrika: