X

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി കര്‍ണാടക സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനും എവിടെയും പോകാനുള്ള സ്വാതന്ത്രവും ഉണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒരിടത്തും ഹിജാബ് നിരോധനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിലെ നഞ്ചന്‍കോട് മൂന്ന് പൊലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ധരിക്കുന്ന വസ്ത്രത്തിന്റേയും, ജാതിയുടേയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടിയെന്ന് കര്‍ണാടക മുഖ്യമന്ത്രി ആരോപിച്ചു. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് പുറത്ത് പോകാമെന്നും. അധികൃതരോട് ഇത് സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായും സിദ്ധരാമയ്യ അറിയിച്ചു.

ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും അതില്‍ എതിര് പറയാന്‍ താനാരെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. ‘നിങ്ങള്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ. അതെന്തിന് ഞാന്‍ അറിയണം’ സിദ്ധരാമയ്യ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.

webdesk14: