X

കർണാടക ഹിജാബ് പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന പെൺകുട്ടിക്ക് പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ഉന്നതവിജയം

കർണ്ണാടകയിൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പെൺകുട്ടികൾക്ക് യൂണിഫോമിനോടൊപ്പം ഹിജാബ് ധരിക്കുന്നത് നിരോധിച്ചപ്പോൾ പ്രതിഷേധവുമായി ക്‌ളാസിൽ പോകുന്നത് നിർത്തിയ തബസ്സും ഷെയ്ക്ക് പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയിൽ ഉന്നത വിജയം നേടി പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ആർട്‌സ് സ്ട്രീമിൽ നിന്ന് 600-ൽ 593 മാർക്ക് നേടിയാണ് തബസ്സം വിജയിച്ചത്

കർണാടകയിൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചപ്പോൾ ഞാനും ആശയക്കുഴപ്പത്തിലായി, ഒരു മതേതര രാജ്യത്ത് എനിക്ക് രഎന്റെ വിദ്യാഭ്യാസം തുടരാൻ എന്റെ ഹിജാബ് ഉപേക്ഷിക്കേണ്ടിവന്നത് വളരെ അന്യായവും യുക്തിരഹിതവുമാണെന്ന് എനിക്ക് തോന്നി’
സമപ്രായക്കാരിൽ പലരെയും പോലെ, ക്ലാസുകളിൽ പോകുന്നത് നിർത്തി.പക്ഷെ ഇത് മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഒരു തരം കെണിയാണെന്നും ഇത് ഞങ്ങളുടെ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നും ഞങ്ങളെ പിന്നാക്കാവസ്ഥയിലേക്ക് ആഴത്തിൽ തള്ളിവിടും എന്നും മനസ്സിലാക്കിയപ്പോൾ പഠനം തുടരാൻ തീരുമാനിക്കുകയായിരുന്നു തബസ്സും ഷെയ്ക്ക് ഒരു മാധ്യമത്തോട് പറഞ്ഞു.

ക്ലാസ്സിൽ പോകുന്നത് നിർത്തി വിദൂര വിദ്യാഭ്യാസത്തിനു ചേർന്നു.തന്റെ മതപരമായ കടമകൾക്ക് തുല്യ പ്രാധാന്യം നൽകിക്കൊണ്ടുതന്നെ വിദ്യാഭ്യാസവും തുടർന്നു തബസ്സും ഇപ്പോൾ ആർ.വി.യിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദ കോഴ്‌സ് ചെയ്യാനൊരുങ്ങുന്നു. ക്ലാസ് മുറിയിൽ ഹിജാബ് വീണ്ടും ധരിക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ്‌ ഇപ്പോൾ ഈ പെൺകുട്ടി നിരോധനം പന്ത്രണ്ടാം ക്ലാസ് വരെ മാത്രമേ ബാധകമാകൂ, അതായത് സ്കൂളുകളും കോളേജുകളും യൂണിഫോം നിർദ്ദേശിക്കുന്ന ഘട്ടം വരെ എന്നതാണ് കാരണം.പക്ഷേ, നിലവിലെ രാഷ്ട്രീയ അന്തരീക്ഷം കണക്കിലെടുക്കുമ്പോൾ ഒരു ആശങ്കയും ഇല്ലാതില്ലെന്നും തബസ്സും വ്യക്തമാക്കുന്നു.ഭാവിയിൽ സർവ്വകലാശാലയിലും ഹിജാബ് ധരിക്കാൻ അനുവദിക്കാതിരിക്കുമോ എന്നതാണ് ആശങ്ക .

ഇലക്ട്രോണിക്സ് എഞ്ചിനീയറായ അബ്ദുൾ ഖൗം ഷെയ്ക്കിന്റെയും പർവീൺ ഷെയ്ക്കിന്റെയും രണ്ടാമത്തെ കുട്ടിയാണ് തബസ്സും അവളുടെ മൂത്ത സഹോദരൻ അബ്ദുൾ കലാം ഷെയ്ക്ക് ബാംഗ്ലൂർ എഞ്ചിനീയറിംഗ് കോളേജിൽ മെഷീൻ ഡിസൈനിംഗിൽ എംടെക് ചെയ്യുന്നു.ഒരു വിദേശ സർവകലാശാലയിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടണമെന്നാണ് തബസ്സുത്തിന്റെ ലക്‌ഷ്യം

2021 ഡിസംബറിൽ ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ചതോടെയാണ് ഹിജാബ് വിവാദം ആരംഭിച്ചത്. മിക്ക മുസ്ലീം പെൺകുട്ടികളും ഇത് പാലിച്ചപ്പോൾ, ആറ് വിദ്യാർത്ഥികൾ അവരുട അധ്യയന വർഷത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വിട്ടുനിന്നു. അതിലൊരാളാണ് തബസ്സും കർണാടക ഹൈക്കോടതിയിലെ ഒരു ഫുൾ ബെഞ്ച് പിന്നീട് ഹിജാബ് നിരോധിക്കാനുള്ള സ്ഥാപനങ്ങളുടെ അവകാശം ശരിവച്ചു, വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

webdesk15: