X
    Categories: indiaNews

കർണാടക മുഖ്യമന്ത്രി പദവി :രാഹുൽ ഗാന്ധി ഇടപെടുന്നു

കർണ്ണാടകയിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ പുരോഗമിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയുടെ വസതിയിലെത്തിയിട്ടുണ്ട്.കെ.സി. വേണുഗോപാലും കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന രണ്‍ദീപ് സിങ് സുര്‍ജെവാലയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ
ക‍ർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമവായമുണ്ടാക്കാൻ ശ്രമങ്ങളാണ് നടക്കുന്നത്.

കൂടുതൽ എംഎൽഎ മാരുടെ പിന്തുണ സിദ്ധരാമയ്യയെക്കാണെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച ഡി.കെ.ശിവകുമാറിനെ കൂടി തൃപ്തിപ്പെടുത്തുന്ന ഒരു തീരുമാനമായിരിക്കും നേതാക്കൾ എടുക്കുക എന്നാണ് സൂചന. കർണാടകയിലെ രണ്ടു നേതാക്കളും ഡൽഹിയിലുണ്ട്. ഡൽഹിയിലേക്കുള്ള യാത്രയിൽ വൈകാരികമായാണ് ഡി,കെ.ശിവകുമാർ പ്രതികരിച്ചത്. ‘പിന്നിൽനിന്ന് കുത്താനില്ല, പാർട്ടി അമ്മയെപ്പോലെയാണ്’ എന്ന് അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും, ഒന്നിലും ആശങ്കയില്ല, ബിപി ഇപ്പോൾ നോർമൽ ആണെന്നും ആദ്ദേഹം പറഞ്ഞു.

 

 

webdesk15: