X

കർണാടകയിൽ പ്രധാനമന്ത്രിയുടെ പ്രചരണം വെട്ടിച്ചുരുക്കിയത് പരാജയ ഭീതി മൂലമെന്ന് യൂത്ത് കോൺ​ഗ്രസ്

കർണാടകയിൽ പരാജയം ഉറപ്പിച്ചത് കാരണമാണ് പ്രധാനമന്ത്രിയുടെ പ്രചാരണം വെട്ടിച്ചുരുക്കിയതെന്ന് കർണ്ണാടക യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട് പറഞ്ഞു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പണി ചെയ്യുകയാണ് വേണ്ടത്. പ്രചാരണം നടത്തുന്നതല്ല പ്രധാനമന്ത്രിയുടെ പണി. കേന്ദ്രവും സംസ്ഥാനവും ഭരിച്ച ബിജെപി കഴിഞ്ഞ നാലര വർഷക്കാലം ഒന്നും ചെയ്തില്ലെന്നും മുഹമ്മദ് ഹാരിസ് നാലപ്പാട് കുറ്റപ്പെടുത്തി.

കർണാടകയുടെ ചരിത്രത്തിൽ ഇതുവരെ ബിജെപി ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയിട്ടില്ല. പിൻവാതിൽ വഴിയാണ് എപ്പോഴും ബിജെപി അധികാരം പിടിച്ചത്. ഇത്തവണ അത് സംഭവിക്കില്ല. നാലിൽ മൂന്ന് ഭൂരിപക്ഷം ജനം കോൺഗ്രസിന് നൽകുമെന്നും മുഹമ്മദ് ഹാരിസ് പറഞ്ഞു.കർണാടകയിൽ ബിജെപി പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെളളിയാഴ്ച എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

webdesk15: