X

സ്‌കൂള്‍ ബസിനു നേരെ കര്‍ണിസേനയുടെ ആക്രമണം; അലറി കരഞ്ഞ് കുരുന്നുകള്‍

ന്യൂഡല്‍ഹി: പദ്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കര്‍ണിസേന നടത്തുന്ന പ്രതിഷേധങ്ങള്‍ അതിരു കടക്കുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെയും കര്‍ണിസേന പ്രതിഷേധം അഴിച്ചുവിട്ടു. ജി.ഡി ഗോയെങ്കെ വേള്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. റോഡില്‍ പ്രതിഷേധിക്കുകയായിരുന്ന ജനക്കൂട്ടം സ്‌കൂള്‍ ബസിനു നേരെ കല്ലെറിയുകയും ജനാലകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ബസിനുള്ളില്‍ ഉണ്ടായിരുന്ന കുട്ടികള്‍ പേടിച്ച് നിലവിളിക്കുന്ന വീഡിയോ പുറത്തുവന്നു. കര്‍ണിസേനാ പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് വീഡിയോയില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ബസ് മുന്നോട്ടു പോകുന്നുണ്ടെങ്കിലും കുട്ടികളും അധ്യാപകരും നിലവിളിച്ച് നിലത്ത് ഭീതിയോടെ അരിക്കുന്നതാണ് വീഡിയോയിലുള്ളത്.


സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷ കര്‍ശനമാക്കി.
ഗുരുഗ്രാമില്‍ തന്നെ 40ലധികം തിയറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്മാറി. അതേസമയം മുംബൈയില്‍ അക്രമം അഴിച്ചുവിട്ട അമ്പതോളം കര്‍ണിസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

Watch Video:

chandrika: