X

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് മൈക്ക് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ ഉള്ളത്.മൈക്ക് ചാർജിലിട്ടാണ് ഉപയോഗിച്ചത്.കുട്ടിയുടെ പരിക്ക് ഗുരുതരമല്ലന്ന് ബന്ധുക്കൾ പറഞ്ഞു.

webdesk15: