X
    Categories: MoreViews

കരിപ്പൂരില്‍ നിന്ന് നാലുമാസത്തിനകം വലിയ വിമാനങ്ങളും പറക്കും

 

2015 മാര്‍ച്ച് മാസം മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ റണ്‍വേ അനുചിതമല്ലെന്ന കാരണത്താല്‍ അറ്റക്കുറ്റപ്പണികള്‍ക്കായിരുന്നു റണ്‍വേ അടച്ചിട്ടത്. കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ മുഖ്യമായും ദുരിതത്തിലയാത് മലബാറിലെ പ്രവാസികളായിരുന്നു. അതോടൊപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഒരുക്കിയ ഒരു ഹജ്ജ് ഹൗസ് ഉണ്ടായിട്ടും ഹാജിമാര്‍ക്ക് വേണ്ടി അതുപയോഗിക്കാന്‍ വര്‍ഷങ്ങളായി സാധിക്കുന്നില്ല. ഈ പ്രശ്‌നത്തിനും കരിപ്പൂര്‍ വിമാത്താവള നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാകുന്നതോടെ പരിഹാരമാകും. അറ്റക്കുറ്റപ്പണികള്‍ നാലുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിവരം

നിലവില്‍ 90 മീറ്റര്‍ ആയിരുന്ന റിസാസോണ്‍ 240 മീറ്ററിലേക്ക് വികസിപ്പിക്കുന്നത്. ഇതോടെ വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് തെന്നിപ്പോകുമോയെന്ന ഭീഷണിക്കും പരിഹാരമാകും. റണ്‍വേ വലിപ്പക്കുറവായിരുന്നു വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി നിഷേധത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉയര്‍ത്തിയ കാരണം.

chandrika: