X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; തൃശൂരും കൊച്ചിയിലും ഇ.ഡി റെയ്ഡ് തുടരുന്നു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് തൃശൂരും, കൊച്ചിയിലും ഇ ഡി റെയ്ഡ് തുടരുന്നു. വിവിധ സഹകരണ ബാങ്കുകളിലും ഒന്നാം പ്രതി സതീഷ് കുമാറിന്റെ ബിനാമിയെന്ന് സംശയിക്കുന്നവരുടെ വീടുകളിലുമാണ് റെയ്ഡ്. പരിശോധന നടക്കുന്ന തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് കേരള വൈസ് പ്രസിഡന്റ് എം.കെ കണ്ണനെ ഇ.ഡി വിളിച്ചു വരുത്തി.

തൃശ്ശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി തവണ 50,000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകള്‍ എത്തിയെന്നത് അടക്കമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ അക്കൗണ്ടുകള്‍ വഴി നടന്ന ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായാണ് അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി പരിശോധന നടത്തുന്നത്.

ആധാരമെഴുത്തുകാരന്‍ ജോസ് കൂനം പ്ലായ്ക്കലിന്റെ തൃശൂരിലെ ഓഫീസ്, ഗോസായിക്കുന്നിലെ എസ്.ടി ജ്വല്ലറി, വിയ്യൂരിലെ ആധാരമെഴുത്തുകാരന്‍ ജോഫി കൊള്ളന്നൂരിന്റെ ഓഫിസ്, കൊച്ചിയിലെ വ്യവസായി ദീപകിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

webdesk13: