X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കരുവന്നൂര്‍ കേസില്‍ മുന്‍മന്ത്രിയും സി.പി.എം എം.എല്‍.എയുമായ എ.സി മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യുന്നു. ബാങ്കിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് മൊയ്തീനെ വിളിപ്പിച്ചത്.

28 ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ ഉറവിട രേഖകള്‍ ഹാജരാക്കാന്‍ മൊയ്തീനോട് ഇ.ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ സമ്മേളനം ഒഴിവാക്കിയാണ് മൊയ്തീന്‍ ഇഡിക്ക് മുന്നിലെത്തിയിരിക്കുന്നത്. രാവിലെ ഒന്‍പതരയോട് കൂടി അഭിഭാഷകനൊപ്പമാണ് അദ്ദേഹം എത്തിയത്. തൃശൂര്‍ കോര്‍പറേഷനിലെ സി.പി.എം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും ഇ.ഡിക്ക് മുന്നിലെത്തിയിട്ടുണ്ട്.

ഫണ്ടുകള്‍ ബാങ്കില്‍ നിന്ന് അനുവദിക്കുന്നതില്‍ ബെനാമി ഇടപാട് നടന്നിട്ടുണ്ടെന്നും ഇതില്‍ മൊയ്തീന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നുമാണ് ഇഡിയുെട നിഗമനം. മൊയ്തീന്റെയും സി.പി.എം കൗണ്‍സിലര്‍മാരുടെയും ചോദ്യം ചെയ്യലിന് പിന്നാലെ കേസില്‍ സതീഷ്‌കുമാര്‍, പിപി കിരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്നും പലതവണയായി അനുവദിച്ച കോടികള്‍ ഇവര്‍ കൈപ്പറ്റിയിരുന്നുവെന്നും ഇവര്‍ക്ക് എസിമൊയ്തീനും സി.പി.എം നേതാക്കളുമായും അടുപ്പമുണ്ടായിരുന്നുവെന്നും ഇഡി പറയുന്നു.

webdesk13: