X

കരുവന്നൂര്‍: കുറ്റപത്രം സമര്‍പ്പിച്ചു, നടന്നത് 90 കോടിയുടെ തട്ടിപ്പ്

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഇ.ഡിയുടെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 6 വലിയ പെട്ടികളിലാക്കിയാണ് 12,000ത്തോളം പേജുകള്‍ ഉള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 55 പ്രതികളുള്ള കുറ്റപത്രത്തില്‍ ബിജോയ് ആണ് ഒന്നാംപ്രതി.

വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷന്‍ പതിനഞ്ചാം പ്രതിയും പി സതീഷ് കുമാര്‍ പതിനാലാം പ്രതിയുമാണ്. കരുവന്നൂര്‍ കള്ളപ്പണകേസില്‍ കമ്മീഷന്‍ ഏജന്റായിരുന്നു ബിജോയി. ബാങ്കിന്റെ ഏജന്റായി പ്രവര്‍ത്തിച്ച ബിജോയ് കോടികള്‍ തട്ടിയെടുത്തുവെന്നായിരുന്നു നേരത്തെ വിജിലന്‍സിന്റെയും കണ്ടെത്തല്‍.

90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ബിജോയുടെ നേതൃത്വത്തില്‍ വലിയ തട്ടിപ്പ് നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

 

 

webdesk14: