X

കശ്മീര്‍ ഇന്ത്യയുടെ അയല്‍ രാജ്യം’; ബിഹാര്‍ ചോദ്യപേപ്പറിലെ പരാമര്‍ശം വിവാദമാകുന്നു

പട്‌ന: കശ്മീര്‍ ഇന്ത്യയിലല്ലെന്ന പരാമര്‍ശത്തോടെ പരീക്ഷാ പേപ്പറില്‍ ഗുരുതര പിഴവ് വരുത്തി ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ്. ഏഴാം ക്ലാസിലേക്കുള്ള ചോദ്യപേപ്പറിലാണ് കശ്മീര്‍ ഇന്ത്യക്കു പുറത്തുള്ള മറ്റൊരു രാജ്യമാണെന്നു സൂചിപ്പിക്കുന്ന ചോദ്യമുള്ളത്.

ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, കശ്മീര്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ള ജനങ്ങള്‍ ഏതു പേരിലാണ് അറിയപ്പെടുന്നത് എന്നായിരുന്നു ചോദ്യം. കഴിഞ്ഞ ദിവസമാണ് ഒരു വിദ്യാര്‍ത്ഥി ചോദ്യപേപ്പറിലെ പിഴവ് കണ്ടെത്തിയത്. സംഭവത്തില്‍ ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും. ആ ചോദ്യത്തിന് മാര്‍ക്ക് നല്‍കുകയില്ലെന്നും അധികൃതര്‍ പറഞ്ഞു.

ബിഹാര്‍ എജ്യുക്കേഷന്‍ പ്രൊജക്ട് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സര്‍വ്വ ശിക്ഷാ അഭിയാനാണ് പരീക്ഷ നടത്തുന്നത്. അച്ചടി തകരാറാണ് ഇത്തരമൊരു പിഴവ് സംഭവിക്കാന്‍ കാരണമെന്ന് ബിഇപിസി പ്രോഗ്രാം ഉദ്യോഗസ്ഥനായ പ്രേം ചന്ദ്ര പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

chandrika: