X

കശ്മീരി മാധ്യപ്രവര്‍ത്തകന്‍ ഇര്‍ഫാന്‍ മെഹ്‌രാജിനെ അറസ്റ്റു ചെയ്തു എന്‍.ഐ.എ

കശ്മീരി മാധ്യപ്രവര്‍ത്തകന്‍ ഇര്‍ഫാന്‍ മെഹ്‌രാജിനെ അറസ്റ്റു ചെയ്തു എന്‍.ഐ.എ. മെഹ്‌രാജിനെ ഡെല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം ശ്രീനഗറില്‍ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ശ്രീനഗര്‍ ആസ്ഥാനമായ വാര്‍ത്താ ഏജന്‍സി കശ്മീര്‍ ഡോട്ട്‌കോം.

വാന്‍ഡേ മാസികയുടെ സ്ഥാപക എഡിറ്ററായ ഇര്‍ഫാന്‍ മെഹ്ജൂര്‍ നഗറില്‍ താമസക്കാരനാണ്. എന്‍.ഐ.എ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍ ആര്‍സി 37/2020 എന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. കശ്മീര്‍ താഴ്‌വരയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ജി.ഒകള്‍ ഹവാല ചാനല്‍ വഴി ജമ്മു കശ്മീരിലേക്ക് പണം കൈമാറ്റം ചെയ്തതാണ് കേസ്.

 

 

webdesk14: