X
    Categories: MoreViews

പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ സമരമുഖം തുറന്ന് കീഴാറ്റൂര്‍ പ്രഖ്യാപനം

തളിപ്പറമ്പ്: പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ സമരമുഖം തുറന്ന് കീഴാറ്റൂര്‍ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കീഴാറ്റൂര്‍ വയലിലാണ് സമരപ്രഖ്യാപനം നടത്തിയത്. തളിപ്പറമ്പില്‍ നിന്ന് പ്രകടനമായാണ് സമരക്കാര്‍ വയലിലെത്തിയത്. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ സമരപ്രഖ്യാപനം നടത്തി.

‘കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോട് ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടേയും വരാനിരിക്കുന്ന തലമുറകളുടേയും അതിജീവനത്തിന് ആവശ്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇത് വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണ് പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിനും അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു’

സി.പി.എം ഇതര രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ സമരത്തിന് പിന്തുണയുമായി സമരപന്തലിലെത്തിയിരുന്നു. വി.എം സുധീരന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ വയലിലെത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

chandrika: