X

 ‘മുസ്ലിംകള്‍ ദലിതര്‍ ഇപ്പോള്‍ കുട്ടികളും, ഇനിയെങ്കിലും മൗനം വെടിയൂ’

മുസ്ലിംകള്‍ക്കും ദലിതര്‍ക്കും നേരെ അക്രമമഴിച്ചു വിട്ടവര്‍ ഇപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും നേരെ തിരിഞ്ഞിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിക്ക് സമീപത്ത് ഗുഡ്ഗാഡില്‍ സ്‌കൂള്‍ ബസ് പത്മാവത് പ്രതിഷേധക്കാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെജ്‌രിവാള്‍.

റിപ്പബ്ലിക് ആഘോഷങ്ങള്‍ക്കായി രാജ്യ തലസ്ഥാനം ഒരുങ്ങുമ്പോള്‍ അവിടെ നിന്നും ഏതാനും കിലോമീറ്ററുകള്‍ക്ക് അകലെ സ്‌കൂള്‍ കുട്ടികള്‍ അക്രമിക്കപ്പെട്ടത് രാജ്യത്തിന് നാണക്കേടാണ്. ഈ സംഭവം അറിഞ്ഞ ശേഷം രാത്രിയില്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ഇനിയും നിശബ്ദരായിരിക്കരുതെന്ന് ഞാന്‍ ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു. അവര്‍ മുസ്ലിംകളെ കൊന്നൊടുക്കി, ദലിതരെ ജീവനോടെ കത്തിച്ചു, മര്‍ദ്ദിച്ചു ഇന്നവര്‍ നമ്മുടെ കുട്ടകള്‍ക്കു നേരെ കല്ലെറിയുന്നു, വീടുകളില്‍ അതിക്രമിച്ചു കയറുന്നു, ഇനിയും നിശബ്ദരാവരുത്, സംസാരിക്കൂ’

കുട്ടകള്‍ക്കു നേരെ അക്രമം അഴിച്ചുവിടാന്‍ ഏതു മതമാണ് പഠിപ്പിക്കുന്നതെന്നും കെജ്രിവാള്‍ ചോദിച്ചു.

chandrika: