X
    Categories: indiaNews

ഗുജറാത്ത് പിടിക്കാന്‍ കെജ്രിവാള്‍; മൂന്ന് മുഖ്യമന്ത്രിമാര്‍ ഇന്ന് സംസ്ഥാത്ത്

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാനിറങ്ങി കെജ്രിവാള്‍. വോട്ടുപിടിക്കാന്‍ ഹിന്ദുത്വ കാര്‍ഡ് വരെ ഇറക്കി കളിക്കുകയാണ് കെജ്രിവാള്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന മെഗാറാലികളില്‍ ഇന്ന് മൂന്ന് മുഖ്യമന്ത്രിമാരെയാണ് പങ്കെടുപ്പിക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരാണ് റാലിയില്‍ പങ്കെടുക്കുന്നത്. അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും ഭാവ്‌നഗറിലെ പലിതാന നഗരത്തിലെയും രാജ്‌കോട്ടിലെ ധോരാജിലെയും റാലികളെ ഒരുമിച്ചാണ് അഭിസംബോധന ചെയ്യുന്നത്. അധികാരം ഉറപ്പിക്കാന്‍ കെജ്രിവാള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്.

web desk 3: