X

മന്ത്രിയാവുന്നത് വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: എന്‍സിപിക്കുള്ളിലെ ഭിന്നത വെളിവാക്കി ഗതാഗത മന്ത്രി തോമസ് ചാണ്ടി. താന്‍ മന്ത്രിയാവുന്നത് വൈകിപ്പിക്കാന്‍ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചുവെന്നാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി ആരോപിച്ചു. ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജി വെച്ചതിന് ശേഷമാണ് തോമസ് ചാണ്ടി ഗതാദഗത മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

താന്‍ മന്ത്രിയാവുന്നത് വൈകിപ്പിക്കാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്ഡ ഇടപെട്ടാണ് സത്യപ്രതിജ്ഞ പെട്ടെന്ന് നടത്തിയതെന്നും തോമസ് ചാണ്ടി പറഞ്ഞു. സത്യപ്രതിജ്ഞ തൊട്ടടുത്ത ദിവസം തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതു കൊണ്ടാണ് പെട്ടന്ന് സത്യപ്രതിജ്ഞ നടന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

അതേസമയം, തോമസ് ചാണ്ടിയുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചത്. ഗതാഗത മന്ത്രിയോട് ദൈവം ക്ഷമിക്കട്ടെ എന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

chandrika: