X

തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിമാറ്റി

തിരുവനന്തപുരം ആറ്റുകാലില്‍ അക്രമി സംഘം യുവാവിന്റെ കാല് വെട്ടി മാറ്റി. പാടശ്ശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ആക്രമത്തില്‍ യുവാവിന്റെ ഒരു കാല്‍ അറ്റു പോയി.

ബിജു,ശിവന്‍ എന്ന രണ്ടുപേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയിരിക്കുന്നത്. കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

വെട്ടേറ്റ ശരത്തും വെട്ടിപ്പരിക്കല്‍പ്പിച്ച ബിജുവും ശിവനും ഒരേ ഗുണ്ടാസംഘത്തില്‍ പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്. ശിവന്റെയും ബിജുവിനെയും ഓട്ടോറിക്ഷ കഴിഞ്ഞദിവസം ശരത്ത് തകര്‍ത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ശരത്തിനെ വെട്ടിയിരിക്കുന്നത്. പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

webdesk11: