X

തെരെഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത കൂട്ടി ത്രിപുര സര്‍ക്കാര്‍

പുതുവത്സരത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മാനം നല്‍കി ത്രിപുര സര്‍ക്കാര്‍. ഫെബ്രുവരിയില്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ത്രിപുര സര്‍ക്കാര്‍ന്റെ ജീവനക്കാരുടെ മേലുള്ള ചാക്കിടല്‍. മുഖ്യമന്ത്രി മണിക് സാഹയുടെ സര്‍ക്കാരാണ് ജീവനക്കാര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിയര്‍നസ് അലവന്‍സ് (ക്ഷാമബത്ത) ഡിസംബര്‍ 1 മുതല്‍ 12 ശതമാനം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ എട്ട് ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയരും.

1,04,600 സ്ഥിരം ജീവനക്കാര്‍ക്കും 80,800 പെന്‍ഷന്‍കാര്‍ക്കുമാണ് സര്‍ക്കാരിന്റെ തീരുമാനം പ്രയോജനപ്പെടുന്നത്. അതേസമയം ഡിഎ 12 ശതമാനം വര്‍ധിപ്പിച്ചതിലൂടെ പ്രതിമാസം 120 കോടി രൂപയും പ്രതിവര്‍ഷം 1440 കോടി രൂപയും സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാകും. സര്‍ക്കാര്‍ വരുത്തിയ ഈ വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

webdesk13: