X

ഇതാണ് ബ്ലാസ്‌റ്റേര്‍സ് ആരാധകര്‍; മലയാളികളുടെ ആവേശം നെഞ്ചേറ്റി ഫ്രഞ്ച് ഡോക്യുമെന്ററി

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തെ രണ്ടായി തിരിക്കാമെങ്കില്‍, അത് ഐഎസ്എല്ലിന് മുമ്പും ശേഷവും എന്ന് തന്നെയാവും. 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ വരവോടെ രാജ്യത്തെ ഫുട്‌ബോള്‍ രംഗം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ലോകത്ത് ഏറ്റവും പേര്‍ വീക്ഷിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്ന് എന്ന റെക്കോര്‍ഡും ചുരുങ്ങിയ കാലം കൊണ്ട് ഐ.എസ്.എല്‍ സ്വന്തമാക്കി. ക്രിക്കറ്റിലൂടെ മാത്രം കായിക രംഗത്ത് അറിയപ്പെടുന്ന ഇന്ത്യ പതുക്കെയെങ്കിലും ഫുട്‌ബോള്‍ ഭൂപടത്തിലും സ്ഥാനം പിടിക്കുകയാണ്.

ഐ.എസ്.എല്ലില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ടീം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കേരള ബ്ലാസ്റ്റേര്‍സ് തന്നെ. ഫുട്‌ബോളിനെ എന്നും നെഞ്ചോട് ചേര്‍ത്ത മലയാളികള്‍ ഐഎസ്എല്‍ രാവുകള്‍ കൊച്ചിയില്‍ ഉത്സവമാക്കുകയാണ്.

ലോകകപ്പ് ഫുട്‌ബോളില്‍ അന്യ രാജ്യങ്ങള്‍ക്കായി രാത്രി പകലാക്കുന്നവര്‍ക്ക് കിട്ടിയ ലോട്ടറി തന്നെയായിരുന്നു ഐഎസ്എല്‍. ഈ ഫുട്‌ബോള്‍ ഭ്രാന്ത് ഇപ്പോഴിത കേരളവും ഇന്ത്യയും കടന്ന് യൂറോപ്പിലുമെത്തിയിരിക്കുന്നു.  മലയാളി ഫുട്‌ബോള്‍ ‘ഭ്രാന്ത്’ ലോകത്തിനു മുന്നിലെത്തിക്കുന്ന കിടിലന്‍ ഡോക്യുമെന്ററി യൂട്യൂബില്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകരായ റെനോഡും ജൂലിയനുമാണ് ഡോക്യുമെന്ററിക്ക് പിന്നില്‍.  ചായക്കട മുതല്‍ തെരുവോരം വരെയുള്ള ഈ ആവേശം കൃത്യമായി ഒപ്പിയെടുത്തിരിക്കുന്നു അവര്‍. മറ്റരാസി മുതല്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ വരെ വിഡിയോയില്‍ ഉണ്ട്. യൂട്യൂബില്‍ വിഡിയോ ഇതിനകം 65,000തോതളം പേര്‍ കണ്ടുകഴിഞ്ഞു.

Web Desk: